ദിവസങ്ങളുടെ വ്യത്യാസത്തിൽ ആണ് ആപ്പിൾ നിലവിലെ iOS വേർഷൻ ആയ iOS 14 ൽ അപ്ഡേഷനുകൾ വരുത്തുന്നത്. ഓരോ അപ്ഡേഷനുകളും iOS ന്റെ പ്രവർത്തനം വളരെ മികച്ചതും കുറ്റമറ്റതും ആക്കുന്നുണ്ട് . ഈ ബ്ലോഗിൽ നിലവിലെ iOS വേർഷൻ ആയ iOS 14 ന്റെ പുതിയ അപ്ഡേഷൻ സംബന്ധിച്ചുള്ള വിവരങ്ങളും, അടുത്തതായി ആപ്പിൾ പുറത്തിറക്കുന്ന iOS 15 നെ കുറിച്ചുള്ള ചില വിവരങ്ങളും ഉൾപ്പെടുത്തുന്നു.
എന്താണ് iOS?
Apple inc. എന്ന മൾട്ടി നാഷണൽ കമ്പനി വികസിപ്പിച്ചെടുത്ത ഒരു മൊബൈൽ
ഓപ്പറേറ്റിംഗ് സിസ്റ്റമാണ് iOS. ആൻഡ്രോയ്ഡ്ന് ശേഷം ലോകത്ത് ഏറ്റവും
കൂടുതൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട രണ്ടാമത്തെ മൊബൈൽ ഓപ്പറേറ്റിംഗ്
സിസ്റ്റമാണിത്. ഫസ്റ്റ് ജനറേഷൻ ഐഫോണിനായി 2007 ലാണ് iOS ആദ്യമായി
വികസിപ്പിച്ചത്. iOS- ന്റെ പ്രധാന പതിപ്പുകൾ എല്ലാ വർഷവും
പുറത്തിറങ്ങുന്നു. ഏറ്റവും പുതിയ സ്ഥിരതയുള്ള പതിപ്പായ iOS 14.6 2021
മെയ് 24 ന് പുറത്തിറങ്ങി. ഏറ്റവും പുതിയ ബീറ്റ പതിപ്പ് iOS 14.7 ബീറ്റ 1 ആണ്,
2021 മെയ് 19 നാണ് ഇത് പുറത്തിറങ്ങിയത്.
iOS 14 നെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം ഇവിടെ ചേർക്കുന്നു.
വർഷാവർഷം ആപ്പിൾ, iOS ന്റെ പ്രധാന അപ്ഡേറ്റ് വേർഷനുകൾ
പുറത്തിറക്കുന്നതിന്റെ തുടർച്ചയായി 2020 ജൂണിൽ ആപ്പിൾ അതിന്റെ
WWDC യിൽ iOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ
iOS 14 പ്രഖ്യാപിക്കുകയും, സെപ്റ്റംബർ 16 ന് iOS 14 പുറത്തിറക്കുകയും ചെയ്തു.
ഹോം സ്‌ക്രീൻ ഡിസൈൻ മാറ്റങ്ങൾ, സിരിയുടെ മെച്ചപ്പെടുത്തലുകൾ,
നിലവിലുള്ള ആപ്ലിക്കേഷനുകൾക്കുള്ള അപ്‌ഡേറ്റുകൾ, കൂടാതെ iOS
ഇന്റർഫേസ് കാര്യക്ഷമമാക്കുന്ന മറ്റ് നിരവധി മാറ്റങ്ങൾ തുടങ്ങിയ പ്രധാന
പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്ന iOS 14 ഇന്നുവരെയുള്ള
ആപ്പിളിന്റെ ഏറ്റവും വലിയ iOS അപ്‌ഡേറ്റുകളിൽ ഒന്നാണ്.
iOS 14 ന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാം?
വിഡ്ജറ്റുകൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഹോം സ്ക്രീനിന്റെ പുതിയ
ഡിസൈൻ മാറ്റം തന്നെയാണ് iOS 14 ന്റെ പ്രധാന സവിശേഷത. ഒറ്റനോട്ടത്തിൽ
വിവരങ്ങൾ അറിയാൻ ഹോം സ്‌ക്രീനിൽ എവിടെയും വിഡ്ജറ്റുകൾ
സ്ഥാപിക്കാം മാത്രമല്ല വിഡ്ജറ്റുകൾ ചെറിയ, ഇടത്തരം, വലിയ വലുപ്പങ്ങളിൽ
വരുന്നതിനാൽ നിങ്ങൾക്ക് ഉചിതമായത് തിരഞ്ഞെടുക്കാം. കാലാവസ്ഥ,
ക്ലോക്ക്, കലണ്ടർ, മാപ്പുകൾ, ഫിറ്റ്നസ്, സംഗീതം, ബാറ്ററി, ഫയലുകൾ,
പോഡ്കാസ്റ്റുകൾ, സിരി നിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവക്കെല്ലാം
ആപ്പിൾ വിഡ്ജറ്റുകൾ പുനർരൂപകൽപ്പന ചെയ്‌തു. നിങ്ങളുടെ iPhone ലെ ഒരു
ആപ്ലിക്കേഷൻ കണ്ടെത്താൻ ചിലപ്പോൾ നിങ്ങൾക്ക്
ആപ്ലിക്കേഷൻ പേജുകളുടെ അവസാനം വരെ സ്വൈപ്പ് ചെയ്യേണ്ടി
വന്നിട്ടുണ്ടായിരിക്കും. ഈ ബുദ്ധിമുട്ടിന് ഒരു പരിഹാരമായി iOS 14 App Library
അവതരിപ്പിച്ചു. നിങ്ങളുടെ iPhone- ലെ എല്ലാ ആപ്ലിക്കേഷനുകളും കാണിക്കുന്ന
ഒരു ഇന്റർഫേസാണ് ഇത്. കൂടാതെ ആപ്പിൾ, App Clips എന്ന പുതിയ ഫീച്ചറും
iOS 14 ൽ അവതരിപ്പിച്ചു. പൂർണ്ണ ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാതെ തന്നെ
ചില ആപ്ലിക്കേഷൻ സവിശേഷതകൾ പ്രയോജനപ്പെടുത്താൻ
ഉപയോക്താക്കളെ App Clips അനുവദിക്കുന്നു.
iOS 14 ൽ സിരി കൂടുതൽ മികച്ചതായി. ഇന്റർനെറ്റിലുടനീളമുള്ള വിവരങ്ങൾ
ഉപയോഗിച്ച് കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും, ഓഡിയോ
സന്ദേശങ്ങൾ അയക്കാനും ഇപ്പോൾ സിരിക്ക് കഴിയും.
iOS 14 ന്റെ പുതിയ അപ്ഡേഷൻ ഏതാണ്?
ഉപയോക്താക്കൾക്കായി ആപ്പിൾ, iOS ന്റെ പുതിയ പതിപ്പായ iOS 14.6
അവതരിപ്പിച്ചു. ഇത് നിരവധി പുതിയ സവിശേഷതകൾ കൊണ്ടുവരുകയും
ചില പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്തു. iOS 14.6 ന്റെ സൈസ് ഏകദേശം
900 MB യാണ്, പക്ഷേ ഇത് iPhone മോഡലിനെ ആശ്രയിച്ച് വ്യത്യാസപ്പെടാം.
മാത്രമല്ല ഇപ്പോൾ iPhone 6s നും അതിന് ശേഷമുള്ളവയ്ക്കും മാത്രമാണ് iOS 14.6
ഡൗൺലോഡ് ചെയ്യാൻ ലഭ്യമായിരിക്കുന്നത്.
നിങ്ങൾക്ക് iOS 14.6 ന്റെ പുതിയ സവിശേഷതകൾ ഇവിടെ അറിയാം.
ആപ്പിളിന്റെ iOS 14.6 പോഡ്‌കാസ്റ്റ് സബ്‌സ്‌ക്രിപ്‌ഷനുകൾ അവതരിപ്പിക്കുന്നു.
ഇതോടെ, പണമടച്ചുള്ള ചാനലുകൾ, വ്യക്തിഗത ഷോകൾ എന്നിവ വഴി
പോഡ്കാസ്റ്റ് സ്രഷ്‌ടാക്കൾക്ക് പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും.
ആപ്പിൾ മുമ്പ് പ്രഖ്യാപിച്ച Apple Card Family എന്ന ഫീച്ചർ iOS 14.6 ൽ ലഭ്യമാണ്.
തുടക്കത്തിൽ യുഎസ്സിൽ മാത്രമാവും ഇത് ലഭ്യമാവുക. ഇത് അഞ്ച് അംഗങ്ങൾ
വരെ അടങ്ങുന്ന കുടുംബങ്ങളുടെ ചെലവുകൾ ട്രാക്കുചെയ്യാനും
നിയന്ത്രിക്കാനുമുള്ള കഴിവും കൂടുതൽ ഓപ്ഷനുകളും നൽകുന്നു.
നിങ്ങൾക്ക് ഒരു എയർടാഗോ അല്ലെങ്കിൽ അതിന് സമാനമായ മറ്റൊരു
ഉപകരണമോ നഷ്‌ടപ്പെട്ടാൽ, നിങ്ങൾ Find My ആപ്ലിക്കേഷനിൽ Lost Mode
ഓൺ ചെയ്‌താൽ, മുമ്പ് നിങ്ങളെ ബന്ധപ്പെടാൻ ഉപകരണം കണ്ടെത്തുന്ന
ഏതൊരാൾക്കും ഒരു ഫോൺ നമ്പർ മാത്രമേ നൽകാൻ കഴിയൂ, പക്ഷേ iOS 14.6
ൽ ഒരു ഇമെയിൽ വിലാസവും ചേർത്തു. കൂടാതെ മറ്റൊരു സവിശേഷത
എന്തെന്നാൽ വോയിസ് കണ്ട്രോൾസ് പ്രവർത്തനക്ഷമമാക്കിയ ആളുകൾക്ക്
ഫോൺ റീസ്റ്റാർട്ട് ചെയ്യുമ്പോഴെല്ലാം അവരുടെ ശബ്‌ദം ഉപയോഗിച്ച്
ഐഫോണുകൾ അൺലോക്കുചെയ്യാനാകും.
iOS 14.6 ചില പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നുണ്ട്.
മുമ്പ് ഉപയോക്താക്കൾ നേരിട്ടിരുന്ന ചില തടസ്സങ്ങളായ ആപ്പിൾ വാച്ചിന്റെ
അൺലോക്ക് ഐഫോൺ ഓപ്ഷൻ പ്രവർത്തിക്കാത്തത്, ബ്ലൂടൂത്ത്
ഉപകരണങ്ങളുടെ പതിവ് വിച്ഛേദിക്കൽ, കോൾ ബ്ലോക്കിങ് ഓപ്ഷൻ
സെറ്റിങ്സിൽ പ്രത്യക്ഷപ്പെടാത്തത് തുടങ്ങിയവ iOS 14.6 അപ്‌ഡേഷൻ
പരിഹരിച്ചു.
iOS 15 എന്ന് ആളുകളിലേക്ക് എത്തും? എന്തൊക്കെ മാറ്റങ്ങൾ
പ്രതീക്ഷിക്കാം?
ആപ്പിൾ അതിന്റെ വെർച്വൽ WWDC ഷെഡ്യൂൾ പ്രഖ്യാപിച്ചു, ജൂൺ 7 ന്
കീനോട്ട് അവതരിപ്പിക്കുന്നതോടെ കോൺഫറൻസിന് തുടക്കമാവും. ഈ
ഇവന്റിൽ നമുക്ക് iOS 15 ന്റെ പ്രഖ്യാപനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.
ഉപയോക്താക്കൾക്ക് അവരുടെ താൽപ്പര്യങ്ങൾ അടിസ്ഥാനമാക്കി എന്ത് തരം
നോട്ടിഫിക്കേഷനുകൾ ലഭിക്കണം എന്ന് മുൻകൂട്ടി സെറ്റ് ചെയ്യാൻ കഴിയും
എന്ന് ന്യൂ യോർക്ക് സിറ്റു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബ്ലൂംബർഗ് ന്യൂസ്
റിപ്പോർട്ട് ചെയ്തു. ഉദാഹരണത്തിന്, ഉപയോക്താക്കൾ വാഹനമോടിക്കുമ്പോൾ
ഉറങ്ങിയാൽ എന്ത് നോട്ടിഫിക്കേഷൻ സ്ട്രീം ചെയ്യണം എന്ന് ക്രമീകരിക്കാൻ
കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
iMessage അപ്‌ഡേറ്റുകൾ, ലോക്ക് സ്ക്രീന്റെ റീഡിസൈൻ എന്നിവയും iOS 15 ൽ
ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
0 Comments