ആമസോണിൽ ലിസ്റ്റുചെയ്‌തിരിക്കുന്ന വിചിത്രവും ഞെട്ടിക്കുന്നതുമായ ഉൽപ്പന്നങ്ങളിൽ ചിലത് ഇതാ.
ആമസോൺ അതിന്റെ ഓൺലൈൻ സ്റ്റോറിൽ A - Z യിൽ വരെ ഉള്ള എല്ലാം കണ്ടെത്താൻ കഴിയുമെന്ന് ആളുകൾ പറയുന്നത് വെറുതെ അല്ല, നിയമപരമായി വാങ്ങാനും വിൽക്കാനും കഴിയുന്ന എന്തും Amazon.com യിൽ കണ്ടെത്താൻ കഴിയും. ചില വിചിത്ര ഇനങ്ങൾ ഉൾപ്പെടെ, നിങ്ങളെ ഞെട്ടിക്കുന ചില വിചിത്രവും ഒട്ടും പ്രതീക്ഷിക്കാത്ത വസ്തുക്കളും ആമസോണിൽ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. ഇത്തരത്തിൽ ഉള്ള ഉൽപ്പന്നങ്ങൾ തേടി ഞാൻ അടുത്തിടെ ആമസോണിൽ ഒരു ഷോപ്പിംഗിന് പോയി.
ബിഗ് ഫുട് എന്ന മിത്തിക്കൽ ജീവിയുടെ 6 അടിയുള്ള ഒരു പ്രതിമയാണ് എന്നെ ആദ്യം ഞെട്ടിച്ചത്, 1,54,847 രൂപ വില മതിക്കുന്ന ഈ പ്രതിമക്ക് 160 കിലോക്ക് അടുത് ഭാരം ഉണ്ട്. ഇത് വാങ്ങിയ ആളുകൾ ഇതിന് 5 സ്റ്റാർ റേറ്റിംഗ് ആണ് നൽകിയിരിക്കുന്നത്. വിലകുറഞ്ഞ മറ്റൊരു ബിഗ് ഫൂട്ടിനെയും ഞാൻ കണ്ടത്തി 85,000 രൂപയാണ് അതിന്റെ വില.
1500 ലേഡി ബഗിനെ വേണോ ആമസോണിൽ കിട്ടും. ചെറിയ പ്രാണികളെ തുരത്താൻ ലേഡി ബഗയിന്നു കഴിയും എന്നാണ് ഇവർ പറയുന്നത്. ഇതിന് 4000 രൂപയാണ് വില പക്ഷെ വാങ്ങിയ ആളുകൾ എല്ലാം തമാശക്കും, ഇത് ഒർജിനൽ ആണോ എന്ന് നോക്കാനും ആണ് വാങ്ങിയത് എന്ന് തോനുന്നു, കാരണം ഇതിൽ ആർക്കും പ്രാണിയെ തുരത്തി കഥ പറയാൻ ഇല്ല. ഇതിനു പുറമെ 3 എണ്ണം ഉള്ള ഒരു ബോക്സ് ഞാൻ കണ്ടു അതിന്റെ വില 75 രൂപയായിരുന്നു.
നമ്മുടെ നാട്ടിൽ ഇപ്പൊ വലിയ പ്രചാരത്തിൽ ഉള്ള വാൾ സ്റിക്കറിന്റെ ഒരു വിചിത്ര രൂപവും ഞാൻ കണ്ടു, 45 വയസുള്ള ഒരു ഏഷ്യൻ വംശിജന്റെ ഒരു വാൾ സ്റ്റിക്കർ. ഇദ്ദേഹതെ വെറും 5000 രൂപക്ക് നിങ്ങൾക്ക് സ്വന്തമാക്കാം. വാൾ സ്റ്റിക്കറുകൾക്ക് പുറമെ മനുഷ്യരുടെ പല രൂപത്തിൽ ഉള്ള ബോർഡുകളും നിങ്ങൾക്ക് ലഭിക്കും. അതിൽ ഒന്ന് ഒരാൾ ഇരിക്കുന്ന രൂപത്തിലാണ് കണ്ടാൽ ഒർജിനൽ മനുഷ്യൻ ആണ് എന്ന് പറഞ്ഞു പോകും.
തിളങ്ങുന്ന വസ്തുക്കൾ കണ്ടാൽ തിന്നാൻ തോനാർ ഉണ്ടോ, എങ്കിൽ 500 രൂപക്ക് തിളങ്ങുന്ന ഗ്ലിറ്റർ നിങ്ങൾക്ക് ലഭിക്കും. ഇത് പല രീതിയിൽ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും കേക്ക് ഉണ്ടാകാനും, വസ്തുക്കൾ അലങ്കരിക്കാനും ഉപയോഗിക്കാൻ കഴിയും.
തല കഴുകാതെ കുളിക്കാൻ എന്താ മാർഗം എന്ന് ചിന്തിക്കാർ ഉണ്ടോ, ഇനി അത് ഓർത്തു പേടിക്കേണ്ട കുട തൊപ്പിയുടെ സഹായത്തോടെ നിങ്ങൾക്ക് ഇനി ആ പേടിയില്ലാതെ കുളികാം വെറും 800 രൂപയൊള്ളു. ഇത് വാങ്ങിയ പലരും ഇതിന്റെ ഒപ്പം അവയവങ്ങൾ പ്രിന്റ് ചെയ്ത 1000 രൂപയുള്ള ഒരു ബനിയനും വാങ്ങിച്ചിട്ടുണ്ട്.
ആമസോൺ പൂർണ്ണമായും ഫർണിഷ് ചെയ്ത വീടുകൾ വിൽക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? ഒരു ഷിപ്പിംഗ് കണ്ടെയ്നർ ഉപയോഗിച്ച് നിർമ്മിച്ച 40 അടി ഉള്ള ചെറിയ വീട് 28 ലക്ഷത്തിന് ഇത് സ്വന്തമാകാം. എന്നാൽ ഇത് ഒരു പ്രൈം ഉൽപ്പന്നമല്ല അതിനാൽ ഷിപ്പിംഗിനായി നിങ്ങൾ നൽകേണ്ടിവരും. യഥാർത്ഥ മനുഷ്യ അസ്ഥികളും ആമസോണിൽ ലഭിക്കും വിരലിന്റെ അസ്ഥിക്ക് ഏകദേശം $ 25 ആണ് വില.
ഇതിൽ പല വസ്തുക്കളും നിങ്ങൾക്ക് ഇന്ത്യയുടെ ആമസോൺ വേർഷനിൽ ലഭിക്കില്ല, എന്നാലും ആമസോൺ യൂസ് വേർഷനിലും ലോകത്തിന്റെ പല ഭാഗത്തിൽ ഉള്ള ആമസോൺ വേർഷനിലും ലഭിക്കും. ഇനിയും സാധനങ്ങൾ പലതും ഉണ്ടാകും നിങ്ങൾക്ക് അത്തരത്തിൽ ഒരു ഉൽപനം അറിയാം എങ്കിൽ കമെന്റ് ചെയ്യു.
0 Comments